പൊന്നാനി ആസ്‌ഥാനമായി ജില്ല; എംഎൽഎയുമായി ചർച്ചനടത്തി PCWF

കെപി നൗഷാദലി എംഎൽഎയെ നേരിൽ കണ്ട് പൈതൃക തുറമുഖ നഗരമായ പൊന്നാനി ആസ്‌ഥാനമായി പുതിയൊരു ജില്ല സാധ്യമാക്കുന്നതിന് ആവശ്യമായ പഠനസമിതിയെ നിയോഗിക്കണമെന്നും സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF).

By Senior Reporter, Malabar News
PCWF Meets MLA K P Noushad Ali to Discuss Formation of Ponnani District
Photo Courtesy: PCWF | Edited and Designed by Team MN

ചങ്ങരംകുളം: പൊന്നാനി ആസ്‌ഥാനമായി പുതിയൊരു ജില്ല; വസ്‌തുതകളും, യാഥാർഥ്യങ്ങളും എന്ന പേരിൽ PCWF പുറത്തിറക്കിയ ലഘുലേഘ എംഎൽഎക്ക് കൈമാറിയ ചടങ്ങിലായിരുന്നു ആവശ്യങ്ങൾ മുന്നോട്ടുവച്ചതും ചർച്ച നടന്നതും.

പൊന്നാനി ആസ്‌ഥാനമായി പുതിയൊരു ജില്ല സാധ്യമാക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കുക, ഇതിനാവശ്യമായ സമ്മർദ്ദം സർക്കാരിൽ ചെലുത്തുക, പുതിയ ജില്ലകൾ രൂപീകരിക്കുന്നതിന് പഠന സമിതിയെ നിയോഗിക്കുക, വരാനിരിക്കുന്ന ബഡ്‌ജറ്റിൽ കൂടുതൽ പരിഗണനയോടെ പൊന്നാനിയെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ കേന്ദ്ര നേതാക്കൾ കെപി നൗഷാദലി എംഎൽഎക്ക്‌ മുന്നിൽ വച്ചത്.

ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നും, എംഎൽഎ എന്ന നിലയിൽ, വിഷയത്തിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണ ലഭ്യമാക്കുന്നതിന് എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും, സംഘടനകളുടെയും സംയുക്‌ത യോഗം വിളിച്ച് ചേർക്കാൻ മുൻകൈ എടുക്കുമെന്നും എംഎൽഎ ഉറപ്പ് നൽകിയതായി PCWF കേന്ദ്ര നേതാക്കൾ പറഞ്ഞു.

ചങ്ങരംകുളം ഗ്യാലക്‌സി ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചയിൽ സിഎസ് പൊന്നാനി, പി കോയക്കുട്ടി മാസ്‌റ്റർ, സിവി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്‌റ്റർ, പിഎം അബ്‌ദുട്ടി, ഇ ഹൈദരലി മാസ്‌റ്റർ, എൻ ഖലീൽ റഹ്‌മാൻ, അഷ്റഫ് മച്ചിങ്ങൽ, ജി സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു.

MOST READ | ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE