സിംബാബ്‍വെ പര്യടനം; ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു പുറത്ത്

ഇംഗ്ളണ്ട് പര്യടനത്തിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കൗമാര താരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

By Senior Reporter, Malabar News

മുംബൈ: സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്‌ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ ഇംഗ്ളണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്‌ജു.

ഇംഗ്ളണ്ട് പര്യടനത്തിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കൗമാര താരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിങ് ടീമിൽ തിരിച്ചെത്തി. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ തിലക് വർമയാണ് ഉപനായകൻ.

ജൂലൈ 23 മുതലാണ് മൂന്ന് മൽസരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിനിടെ ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിൽ നിതീഷ് കുമാർ റെഡ്‌ഡിക്ക് പകരക്കാരനായി ശിവം ദുബൈയെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്.

സിംബാബ്‍വെ പര്യടനത്തിനുള്ള ട്വന്റി20 ടീം

ശ്രേയസ് അയ്യർ (ക്യാപ്‌റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, തിലക് വർമ്മ (വൈസ് ക്യാപ്‌റ്റൻ), ഇഷാൻ കിഷൻ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, റിങ്കു സിങ്, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാൻ സിങ്.

Most Read| ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE