അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ളണ്ടിനെ രണ്ട് ഗോൾ മടക്കി ലോക ചാംപ്യൻമാരായ അർജന്റീന ഫൈനലിൽ. കളിയുടെ 85 മിനിറ്റ് മിനിറ്റ് വരെ ഒരു ഗോളിൽ പുറകിൽ നിന്ന ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മൽസരം സ്വന്തമാക്കിയത്.
ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യപകുതി ഗോൾ രഹിതമായിരുന്നു. ഗോൾ ലക്ഷ്യമിട്ട് അക്രമണവുമായാണ് ഇരുടീമുകളും രണ്ടാം പകുതി ആരംഭിച്ചത്. രണ്ടാം പകുതി തുടങ്ങി 55ആം മിനിറ്റിൽ ആന്തണി ഗോർഡനിലൂടെ ഇംഗ്ളണ്ട് ലീഡ് നേടി. വലതുഭാഗത്ത് നിന്ന് ഡെക്ളാൻ റൈസിന്റെ പാസ് സ്വീകരിച്ച് മോർഗൻ റോജേഴ്‌സ് നൽകിയ ക്രോസ് ഇടതുവിങ്ങിലൂടെ കുതിച്ചെത്തിയ ആന്തണി ഗോർഡൻ ഗോളാക്കി മാറ്റുകയായിരുന്നു.
ഇതോടെ അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പ് കൂടി. ടീം കൂടുതൽ ശക്‌തരായി ആക്രമണങ്ങൾ തുടരുന്നു. 85ആം മിനിറ്റിൽ മെസ്സിയുടെ ഷോട്ടിൽ എൻസോ ഫെർണാണ്ടസിന്റെ നെടുനീളൻ ഷോട്ടിലൂടെ അർജന്റീന സമനില ഗോൾ നേടി. ഇതോടെ ഞെട്ടിയ ഇംഗ്ളണ്ട് പടയെ കൂടുതൽ വിറപ്പിച്ച് ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ അർജന്റീന ലീഡ് പിടിച്ചു.
മെസ്സി നൽകിയ ക്രോസിൽ പകരക്കാരൻ ലൗതാരോ മാർട്ടിനസിന്റെ ഹെഡർ യഥാർഥത്തിൽ ഇംഗ്ളണ്ട് താരങ്ങളുടെയും ആരാധകരുടെയും നെഞ്ചുതുളച്ചാണ് ഗോൾവലയിൽ വീണത്. പിന്നാലെ പോരാട്ടം തുടർന്നെങ്കിലും ഫൈനൽ വിസിൽ മുഴങ്ങി. തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്ന അർജന്റീന, 20ന് പുലർച്ചെ 12.30ന് മുൻ ലോക ചാംപ്യൻമാരായ സ്‌പെയിനിനെ നേരിടും.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്









































