ന്യൂഡെൽഹി: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്‌തമായി അപലപിച്ച് ഇന്ത്യ. റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.
ചാർജ് ഡി അഫയേഴ്‌സ് പദവി വഹിക്കുന്ന വ്ളാഡിമിർ ലാഡനോവിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. നാല് ഇന്ത്യക്കാരുടെ ജീവൻ നഷ്‌ടമായതിന് കാരണമായ ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. ആക്രമണങ്ങൾ രാജ്യാന്തര മാരിടൈം വാണിജ്യത്തിന്റെ സുരക്ഷയ്‌ക്കും സ്‌ഥിരതയ്‌ക്കും ഭീഷണി ഉയർത്തുന്നുവെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.
റഷ്യ-യുക്രൈൻ സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇന്ത്യൻ നാവികർ കൊല്ലപ്പെടുന്നത്. ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച പ്രസ്‌താവന പുറത്തിറക്കിയെങ്കിലും ഇതിൽ റഷ്യയുടെ പേര് പരാമർശിച്ചിരുന്നില്ല. വാണിജ്യ കപ്പലുകളെ ലക്ഷ്യംവെച്ചുള്ള ആക്രമണം അവസാനിപ്പിക്കണമെന്നാണ് മന്ത്രാലയം പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടത്.
തുർക്കി ഉടമസ്‌ഥതയിലുള്ള ഗിനിയ- ബിസാവു പതാകയുള്ള ‘ഗോൾഡൻ ലിയോ’ എന്ന കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മലയാളി ഉൾപ്പടെ നാല് ഇന്ത്യക്കാരടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്. കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി ഉദ്യോഗസ്‌ഥനാണ് കൊല്ലപ്പെട്ട മലയാളി. ഇന്ത്യൻ-സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്



































