മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്‌ഥാപകൻ അഭിജീത് ദീപ്‌കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്ളുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദീപ്‌കെ വിമർശിച്ചത്.
യുവാക്കളെ അഭിസംബോധന ചെയ്‌തുകൊണ്ട് മോദിയുടെ ഇൻസ്‌റ്റഗ്രാം വീഡിയോ അപ്‌ലോഡ് ചെയ്‌തതിലാണ് അഭിജീത് ദീപ്‌കെയുടെ വിമർശനം. ”ഒരു ഇൻഫ്‌ളുവൻസർ ആകണമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത് നന്നായി ചെയ്യുന്നു”- ദീപ്‌കെ മാദ്ധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്‌ട്രയിലെ ജൻമനാട്ടിലേക്ക് പോകും വഴിയാണ് അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്.
പരീക്ഷാ തട്ടിപ്പുകൾ തടയാൻ ലോക്‌സഭ പാസാക്കിയ നിയമഭേദഗതി ബില്ലിനെയും അദ്ദേഹം വിമർശിച്ചു. ഒന്നിനുപുറകെ ഒന്നായി നിയമങ്ങൾ പാസാക്കപ്പെടുന്നു. പക്ഷെ ആളുകളുടെ ഉദ്ദേശ്യങ്ങൾ ശരിയാകുന്നതുവരെ, ഒന്നും സംഭവിക്കില്ലെന്നാണ് കഴിഞ്ഞദിവസം പാസാക്കിയ ബില്ലിനെ കുറിച്ച് അഭിജീത് ദീപ്‌കെ പ്രതികരിച്ചത്. നിയമങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ് ഗോസ്‌റ്റ്’ കണ്ണൂരിലും




































