എയർ ഇന്ത്യ ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരണം

ഈമാസം നാലിന് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന എയർബസ് എ 320 വിമാനം ഒഡീഷയ്‌ക്ക് സമീപമാണ് അപ്രതീക്ഷിതമായി 300 അടി താഴ്‌ചയിലേക്ക് പതിച്ചത്. 17 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

By Senior Reporter, Malabar News
Flight cancellations in Kerala
Rep. Image

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ നിർണായക കണ്ടെത്തൽ. പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചു. പൈലറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്‌ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

പ്രാഥമിക പരിശോധനയിലും പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. പിന്നാലെ കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു. പൈലറ്റ് ഉപയോഗിച്ചത് കഞ്ചാവാണെന്നാണ് എൻഡിടിവി റിപ്പോർട് ചെയ്‌തത്‌.

ഈമാസം നാലിന് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന എയർബസ് എ 320 വിമാനം ഒഡീഷയ്‌ക്ക് സമീപമാണ് അപ്രതീക്ഷിതമായി 300 അടി താഴ്‌ചയിലേക്ക് പതിച്ചത്. 17 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഇതിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. രണ്ട് ക്രൂ അംഗങ്ങൾക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്. തുടർന്ന് വിമാനം ഡെൽഹിയിൽ ഇറക്കിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി. ഇതിൽ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE