അബുദാബി: ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ കപ്പപ്പലുകൾക്ക് നേരെ ആക്രമണം. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആർക്കും പരിക്കില്ല. ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണമെന്നാണ് റിപ്പോർട്.
ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് രാജ്യാന്തര സമുദ്ര പാതകളിലെ സുരക്ഷയെ തടസപ്പെടുത്തുന്നതും വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതുമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും പ്രാദേശിക സുരക്ഷയും ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയും ഉറപ്പാക്കാൻ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്ന് നൽകണമെന്നും യുഎഇ ആവശ്യപ്പെട്ടു.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള ഊർജ സുരക്ഷയ്ക്കും മേഖലയുടെ സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സമീപ കാലത്ത് അഡ്നോകിന്റെ വിവിധ ടാങ്കറുകൾക്ക് നേരെ സമാനമായ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
അതേസമയം, തെക്കൻ സൗദി അറേബ്യയിലെ ജിസാനിലുള്ള സൗദി അരാംകോ റിഫൈനറിയിൽ വ്യാഴാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് റിഫൈനറി ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും ഹൂതി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അതീവ ദുഷ്കരമായി തുടരുന്നതിനിടെയാണ് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ ശേഷം ഹോർമുസിൽ വെച്ച് ആക്രമിക്കപ്പെട്ട അഡ്നോകിന്റെ കപ്പലുകളുടെ എണ്ണം 17 ആയി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാ





































