ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!

ബെൽജിയത്തിന്റെ തലസ്‌ഥാനമായ ബ്രസ്സൽസിൽ നിന്ന് 30 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറുള്ള സിന്റ്- ഗില്ലിസ്- ഡെൻഡർമോണ്ടെയിലാണ് സംഭവം. മലിനജലം ഒഴുകിപോകുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് കോബ് എന്ന വിദ്യാർഥിക്ക് സ്വർണനിധി ലഭിച്ചതെന്നാണ് 'ദി ഗാർഡിയൻ' റിപ്പോർട് ചെയുന്നത്.

By Senior Reporter, Malabar News
Gold
Representational Image

ഓവുചാൽ നിർമാണ പ്രവർത്തനത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി! ബെൽജിയത്തിന്റെ തലസ്‌ഥാനമായ ബ്രസ്സൽസിൽ നിന്ന് 30 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറുള്ള സിന്റ്- ഗില്ലിസ്- ഡെൻഡർമോണ്ടെയിലാണ് സംഭവം.

മലിനജലം ഒഴുകിപോകുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് കോബ് എന്ന വിദ്യാർഥിക്ക് ഒമ്പത് മില്യൻ യൂറോ (ഏകദേശം 85.90 കോടി രൂപ) വിലവരുന്ന സ്വർണനിധി ലഭിച്ചതെന്നാണ് ‘ദി ഗാർഡിയൻ’ റിപ്പോർട് ചെയുന്നത്.

വേനലവധി കാലത്ത് ചെറിയ പണികൾ ചെയ്‌ത്‌ കുറച്ചു പണം കണ്ടെത്താനാണ് കോബി എന്ന വിദ്യാർഥി ഓവുചാൽ നിർമാണത്തിന് തൊഴിലാളിയായി എത്തിയത്. എന്നാൽ, അവനുമുന്നിൽ പ്രത്യക്ഷപ്പെട്ടതാവട്ടെ സ്വർണക്കട്ടികളും സ്വർണനാണയങ്ങളും അടങ്ങിയ ഒരു വലിയ നിധിയും.

ആദ്യം ഒരു യൂറോയുടെ നാണയമാണ് ലഭിച്ചതെന്നും പിന്നാലെ കുഴിച്ചുനോക്കിയപ്പോൾ സ്വർണക്കട്ടിയും സ്വർണത്തിന്റെ കഷ്‌ണങ്ങളും നമ്പറിട്ട ബുള്ളിയൻ ബാറുകളും ലഭിച്ചതായി കോബും സംഘവും പറഞ്ഞു.

ഇഷ്‌ടിക കൊണ്ട് നിർമിച്ച അറയ്‌ക്കുള്ളിൽ ബാഗിലായിരുന്നു നിധി. 19ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രൂവറി ഉടമയായ തിയോഫിലസ് വാൻ ആഷെയ്‌ക്കായി നിർമിച്ച ഒരു വില്ലയ്‌ക്ക്‌ അടിയിലാണ് നിധിശേഖരം കണ്ടെടുത്തത്.

1899ലാണ് ഈ സ്‌ഥലത്ത്‌ മദ്യനിർമാണം ആരംഭിച്ചത്. 1970ൽ അത് അവസാനിച്ചു. ഇരുമ്പ് കവാടത്തിൽ ഇപ്പോഴും ‘VA‘ എന്ന ചുരുക്കപ്പേര് പതിപ്പിച്ചിട്ടുള്ള ഈ പൈതൃക കെട്ടിടം, പുതിയ ഓഫീസുകളും പാർപ്പിടങ്ങളും നിർമിക്കുന്നതിനായി സിഎഡബ്‌ള്യൂ ഓസ്‌റ്റ്- വ്ലാൻഡെറൻ (CAW Oost Vlaanderen) എന്ന സാമൂഹ്യക്ഷേമ സംഘടന ഇപ്പോൾ പൂർണമായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE