വാഷിങ്ടൻ: സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ. ട്രംപിന്റെ പുതിയ സാമ്പത്തിക ശിക്ഷാനടപടികൾ പരാജയപ്പെട്ട നയങ്ങളുടെ തുടർച്ച മാത്രമാണെന്നും ഇത് അമേരിക്കയ്ക്ക് കൂടുതൽ തിരിച്ചടികൾ മാത്രമേ നൽകൂവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
അമേരിക്കയുടെ ഇത്തരം സാമ്പത്തിക ഭീകരത ആഗോള സമ്പദ്വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാനെതിരെയുള്ള കടുത്ത സാമ്പത്തിക ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്.
ഒരു രാജ്യത്തിന് നേരെ സാമ്പത്തികമായി നടക്കുന്ന ഏറ്റവും വലിയ ഉപരോധ നടപടികൾക്കാണ് യുഎസ് തുടക്കമിട്ടിരിക്കുന്നത്. ഇറാന്റെ എല്ലാ സാമ്പത്തിക ധമനികളും പൂർണമായി വിച്ഛേദിക്കുക എന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇതിനെ സാമ്പത്തിക ചരിത്രത്തിലെ ഡി-ഡേ (Economic D Day) എന്നാണ് വിളിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇത് വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വരവിൽ തടസമുണ്ടാക്കും. എണ്ണവിലയും കത്തും. പണപ്പെരുപ്പം കൂടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
ഇറാനുമായി ബിസിനസ്, സാമ്പത്തിക ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങൾക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവ വഴി ഇറാനെ സഹായിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.
ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനക്കും റഷ്യക്കും ഈ നീക്കം വലിയ തിരിച്ചടിയാകും. ഇതിന് പുറമെ ജപ്പാനിലെ ഛബഹാർ തുറമുഖത്തിന്റെ വികസനം ഏറ്റെടുത്തിരിക്കുന്ന ഇന്ത്യക്കും ഈ ഉപരോധം കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































