‘ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്’; ഗ്യാനേഷ് കുമാറിനോട് വിശദീകരണം തേടി എൻഡിഎ സഖ്യകക്ഷികൾ

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവസാനിപ്പിക്കണമെന്നും എസ്‌ഐആറുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആക്ഷേപങ്ങളിൽ കൃത്യമായ വിശദീകരണം നൽകണമെന്നും വിവിധ ഘടകകക്ഷി നേതാക്കൾ ആവശ്യപ്പെട്ടു.

By Senior Reporter, Malabar News
Vote Chori-Election Commission with Weak Defence-Gyanesh Kumar
Gyanesh Kumar | Image source: FB/ECI | Cropped by MN

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ വിശദീകരണം നൽകണമെന്ന ആവശ്യവുമായി കൂടുതൽ എൻഡിഎ സഖ്യകക്ഷികൾ രംഗത്ത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവസാനിപ്പിക്കണമെന്നും എസ്‌ഐആറുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആക്ഷേപങ്ങളിൽ കൃത്യമായ വിശദീകരണം നൽകണമെന്നും വിവിധ ഘടകകക്ഷി നേതാക്കൾ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായി ഉയർന്നുവന്ന ആക്ഷേപങ്ങളിൽ പൊതുജനങ്ങളോട് കാര്യങ്ങൾ കൃത്യമായി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഇന്ന് രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതിനാൽ ഉയർന്നുവന്ന ആക്ഷേപങ്ങളിൽ ഗ്യാനേഷ് കുമാർ നിലപാട് വ്യക്‌തമാക്കണമെന്നും ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു.

പിന്നാലെയാണ് ഘടകകക്ഷി നേതാക്കളും രംഗത്തെത്തിയത്. തെലുങ്കുദേശം പാർട്ടി, ലോക് ജനശക്‌തി പാർട്ടി, രാഷ്‌ട്രീയ ലോക് മോർച്ച എന്നിവരാണ് ഇതുസംബന്ധിച്ച പ്രസ്‌താവനയിറക്കിയത്. എസ്‌ഐആർ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവന്നത്.

ഗ്യാനേഷ് കുമാറിനെ സ്‌ഥാനത്ത്‌ നിന്ന് നീക്കാനാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രമേയത്തിന് പ്രതിപക്ഷം ഒരാഴ്‌ചയ്‌ക്കകം നോട്ടീസ് നൽകും. എസ്‌ഐആർ പ്രക്രിയ നിർത്തിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്‌ഐആറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമെന്ന വിവരം വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ സുഖ്‌ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷനിലാണ് ഭിന്നതകൾ നിലനിന്നിരുന്നത്.

Most Read| ഇന്ന് വൈദ്യുതി നിയന്ത്രണം ഇല്ല; സ്വാപ്പ് വഴി 200 മെഗാവാട്ട് ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE