ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്.
ഐസ- എഐഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഡെൽഹി പോലീസിന്റെയും സുരക്ഷാ സേനയുടെയും കടുത്ത നിയന്ത്രണങ്ങൾ മറികടന്നാണ് വിവിധ രാഷ്ട്രീയ, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.
ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസ് തടയുകയായിരുന്നു. പ്രക്ഷോഭകരെ തടയുന്നതിനായി ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചിരുന്നു. അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നിലവിൽ ഡെൽഹി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടതു വിദ്യാർഥി സംഘടനകളാണ് നിലവിൽ ശക്തമായ പ്രതിഷേധം തുടരുന്നത്. കഴിഞ്ഞദിവസം എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു സമരം നടത്തിയത്. ഇന്ന് ഐസ-എഐഎസ്എഫ് പ്രവർത്തകരാണ് രംഗത്തുള്ളത്. കഴിഞ്ഞദിവസം എൻഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സിജെപിയും പ്രതിഷേധവുമായി രംഗത്തുണ്ട്.
Most Read| ലോകത്ത് കോളറ മരണങ്ങളിൽ 30% വർധനവ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന





































