സമരം അടിച്ചമർത്താൻ ഡെൽഹി പോലീസ്; അഭിജീത് ദീപ്‌കെയും നേതാക്കളും കസ്‌റ്റഡിയിൽ

ദീപ്‌കെയെ കൂടാതെ അശുതോഷ് റാങ്കെയെയും സൗരവ് ദാസിനെയും വിമാനത്തിനുള്ളിൽ വെച്ച് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. രാവിലെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി, സിപിഎം നേതാക്കളായ എംഎ ബേബി, പിണറായി വിജയൻ, എംവി ഗോവിന്ദൻ ഉൾപ്പടെയുള്ളവരെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.

By Senior Reporter, Malabar News
Abhijeet Dipke
അഭിജീത് ദീപ്‌കെ (Image Courtesy: The Hindu)

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. കോക്രോച്ച് ജനത പാർട്ടി സ്‌ഥാപകൻ അഭിജീത് ദീപ്‌കെയെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

മുംബൈയിൽ നിന്ന് വിമാനത്തിൽ ഡെൽഹിയിലെത്തിയ ദീപ്‌കെയെ വിമാനത്തിനുള്ളിൽ കയറിയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ദീപ്‌കെയെ കൂടാതെ അശുതോഷ് റാങ്കെയെയും സൗരവ് ദാസിനെയും വിമാനത്തിനുള്ളിൽ വെച്ച് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

രാവിലെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി, സിപിഎം നേതാക്കളായ എംഎ ബേബി, പിണറായി വിജയൻ, എംവി ഗോവിന്ദൻ ഉൾപ്പടെയുള്ളവരെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് രാവിലെ 7.45ഓടെയാണ് ധ്രുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതെന്ന് സിജെപി സ്‌ഥിരീകരിച്ചു. കേന്ദ്ര കമ്മിറ്റിക്ക് അവധി നൽകി സിപിഎമ്മും ഇന്ന് പ്രതിഷേധത്തിന് രംഗത്തിറങ്ങിയിരുന്നു. പിന്നാലെയാണ് നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ധർമേന്ദ്ര പ്രധാനെ കേന്ദ്രമന്ത്രി സ്‌ഥാനത്ത്‌ നിന്ന് താഴെയിറക്കിയ ആത്‌മവിശ്വസത്തിലാണ് സിജെപി രണ്ടാം സമരത്തിനിറങ്ങുന്നത്. സിജെപിക്കൊപ്പം ഇടതുപക്ഷ യുവജന വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുക്കും. അതേസമയം, പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ഡെൽഹി പോലീസ് വ്യക്‌തമാക്കി.

പ്രതിഷേധത്തിന് മുന്നോടിയായി കനത്ത സുരക്ഷാ വലയത്തിലാണ് ഡെൽഹി നഗരം. 20,000ലേറെ സുരക്ഷാ ഉദ്യോഗസ്‌ഥരെയാണ് ജന്തർ മന്തറിൽ വിന്യസിച്ചിട്ടുള്ളത്. മുൻകരുതലിന്റെ ഭാഗമായി ഡെൽഹിയിലെ രാജീവ് ചൗക്ക്, ന്യൂഡെൽഹി, സെൻട്രൽ സെക്രട്ടറിയേറ്റ്, പട്ടേൽ ചൗക്ക്, കശ്‌മീരി ഗേറ്റ് ഉൾപ്പടെയുള്ള 45 മെട്രോ സ്‌റ്റേഷനുകൾ അടച്ചു.

കൂടാതെ, ലോക്കൽ ട്രെയിനുകളും മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള 250 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ജൻപഥ്- കർത്തവ്യ പഥിന് 4 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. ജന്തർ മന്തർ, ജൻപഥ്, തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനം, ഡെൽഹി പോലീസ് ആസ്‌ഥാനം എന്നിവയുൾപ്പെടുന്ന 1.5 കിലോമീറ്റർ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. റെക്കോർഡിങ് സാധ്യമാകുന്ന 300 സിസിടിവി ക്യാമറകൾ നിരീക്ഷണത്തിന് സജ്‌ജമാക്കി. ഏഴ് നിരകളായാണ് പ്രതിഷേധ സ്‌ഥലത്ത്‌ ബാരിക്കേഡുകൾ നിരത്തിയത്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE