ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമായിരിക്കെ, ഡെൽഹിയിൽ പ്രതിഷേധങ്ങൾക്കും ധർണകൾക്കുമായി മൂന്ന് പുതിയ ഔദ്യോഗിക വേദികൾ നിശ്‌ചയിച്ച് ഡെൽഹി പോലീസ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം. ഇതുവരെ പ്രധാന വേദിയായിരുന്ന അതീവ സുരക്ഷാ മേഖലയിലുള്ള ജന്തർ മന്തറിനെ പ്രതിഷേധങ്ങൾക്കുള്ള വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. രാംലീല മൈതാനം, ബുരാരി മൈതാനം, സിബിഡി മൈതാനം എന്നിവയാണ് പുതിയ സമര വേദികൾ.
പൗരൻമാർക്ക് പ്രതിഷേധിക്കാനും പ്രകടനങ്ങൾ നടത്താനുമുള്ള അവകാശം സംരക്ഷിക്കുന്നതിനായി, നിലവിലുള്ള സമരവേദിക്ക് പകരം അനുയോജ്യമായ മറ്റു സ്‌ഥലങ്ങൾ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ജന്തർ മന്തറിനെ ഇനി സമരവേദിയായി ഉപയോഗിക്കേണ്ടതില്ലെന്ന് ഉത്തരവിറക്കിയത്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്



































