അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിൻക്യ ഷിൻഡെയ്‌ക്ക് ജാമ്യം

പോലീസ് വിലക്കും ബാരിക്കേഡുകളും മറികടന്ന് ജന്തർ മന്തറിൽ പ്രവേശിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്‌തതിന്‌ പിന്നാലെയാണ് മൂന്നുപേരെയും കഴിഞ്ഞദിവസം പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

By Senior Reporter, Malabar News
CJP Leaders Saurav Das, Ashutosh Ranka
സൗരവ് ദാസ്, അശുതോഷ് റാങ്ക

ന്യൂഡെൽഹി: വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രവേശിച്ചതിന് അറസ്‌റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചുദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഇവർക്കൊപ്പം അറസ്‌റ്റിലായ അജിൻക്യ ഷിൻഡെയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

ആദ്യമായി കസ്‌റ്റഡിയിൽ ആയതിനാലാണ് അജിൻക്യയ്‌ക്ക് ജാമ്യം ലഭിച്ചതെന്നാണ് വിവരം. പോലീസ് വിലക്കും ബാരിക്കേഡുകളും മറികടന്ന് ജന്തർ മന്തറിൽ പ്രവേശിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്‌തതിന്‌ പിന്നാലെയാണ് മൂന്നുപേരെയും കഴിഞ്ഞദിവസം പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

അതിക്രമിച്ചു കടക്കൽ, നിരോധനാജ്‌ഞ ലംഘിക്കൽ, സമാധന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. മുൻപൊരു സംഭവവുമായി ബന്ധപ്പെട്ട് 50,000 രൂപയുടെ ബോണ്ടിലും ഒരുവർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കില്ലെന്ന ഉറപ്പിലും ഇവർ പുറത്തിറങ്ങിയിരുന്നു.

എന്നാൽ, ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ 163 ലംഘിച്ചുകൊണ്ട് ഇവർ വീണ്ടും നിയമലംഘനം നടത്തിയതായി ഡെൽഹി പോലീസ് വ്യക്‌തമാക്കി. ബോണ്ട് വ്യവസ്‌ഥകൾ ലംഘിച്ച ആവർത്തിച്ചുള്ള കുറ്റക്കാരായാണ് കോടതി ഇവരെ പരിഗണിച്ചിരിക്കുന്നത്. അതേസമയം, എതിർ ശബ്‌ദങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്ന് സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ എക്‌സിലൂടെ വ്യക്‌തമാക്കി. വിയോജിപ്പുകളെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE