ഇടുക്കിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പീരുമേട് ഗ്ളെൻമേരി എസ്‌റ്റേറ്റിലെ ലയത്തിൽ താമസിക്കുന്ന പ്രിൻസ് ആണ് പിടിയിലായത്.

By Senior Reporter, Malabar News
crime news
Representational Image

ഇടുക്കി: പീരുമേട് ഗ്ളെൻമേരി എസ്‌റ്റേറ്റിൽ മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലയത്തിൽ താമസിക്കുന്ന പ്രിൻസ് ആണ് ക്രൂരകൃത്യം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (32), ഭാര്യാമാതാവ് വസന്ത (55) എന്നിവരാണ് മരിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗൾഫിലായിരുന്ന പ്രിയങ്ക ഈ അടുത്താണ് നാട്ടിലെത്തിയത്. എന്നാൽ, നാട്ടിലെത്തിയത് മുതൽ പ്രിൻസും പ്രിയങ്കയും തമ്മിൽ കുടുംബപരമായ തർക്കങ്ങളും വഴക്കുകളും നിലനിന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി മദ്യപിച്ചു ലയത്തിലെത്തിയ പ്രിൻസ് പ്രിയങ്കയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് പ്രിയങ്കയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രിൻസിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE