ഡോക്‌ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്  

തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇന്നലെയാണ് സുഹൈലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

By Senior Reporter, Malabar News
Suhail Shahjahan
സുഹൈൽ ഷാജഹാൻ

തിരുവനന്തപുരം: ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്‌റ്റിലായ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡോക്‌ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് ഇന്നലെയാണ് സുഹൈലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പിന്നാലെയാണ് കോൺഗ്രസ് നടപടി.

തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ആശുപത്രി ഡോക്‌ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്. ആശുപത്രിക്കെതിരെ വ്യാജ വാർത്ത ചെയ്‌തതിന് ശേഷം അത് നീക്കം ചെയ്യാനായിരുന്നു ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിച്ചിരുന്നത്. ഡോക്‌ടറെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.

മാദ്ധ്യമ അംഗീകാരമില്ലാത്ത കേരളത്തിലെ അനേകായിരം സോഷ്യൽ മീഡിയ ചാനലുകളിൽ ഒന്നായ ‘ചങ്ങാതിക്കൂട്ടം’ എന്ന ഇയാളുടെ യൂട്യൂബ് ചാനലിലും ഈ പേരിലുള്ള ഫേസ്ബുക്‌ ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലുമാണ് ഇയാൾ ആശുപത്രിക്കെതിരെ കഴിഞ്ഞ ശനിയാഴ്‌ച വ്യാജവാർത്ത നൽകിയിരുന്നത്.

ഇതേ ആശുപത്രിയിൽ ജോലിനോക്കുന്ന ഒരു പെൺകുട്ടിയുടെ കാമുകൻ, ആശുപത്രി അധികൃതരുമായി ഉണ്ടായ കശപിശയുമായി ബന്ധപ്പെട്ട വിഷയത്തിലെ എതിർപ്പിൽ കാമുകൻ, ആശുപത്രിക്കെതിരെ ഉണ്ടാക്കിയെടുത്ത വീഡിയോയാണ് സുഹൈലിന്റെ ചങ്ങാതിക്കൂട്ടം എന്ന യൂട്യൂബ് ചാനലിലും സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലും റിലീസ് ചെയ്‌തിരുന്നത്‌.

ഈ വാർത്ത പിൻവലിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് സുഹൈൽ ഷാജഹാൻ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തിയെന്നാണ് ഡോ. സബൈൻ ശിവദാസൻ പറയുന്നത്. ഇതോടെ ഡോക്‌ടർ പേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഡോക്‌ടർ പണം നൽകാനായി തന്റെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയും, പണം നൽകുന്നതിനിടയിൽ വാതിൽ പുറത്തുനിന്ന് പൂട്ടി പോലീസിനെ വിളിച്ച് സുഹൈലിനെ അറസ്‌റ്റ് ചെയ്യിപ്പിക്കുകയും ആയിരുന്നു.

2022 ജൂണിൽ നടന്ന എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയാണ് സുഹൈൽ ഷാജഹാൻ. തുടർന്ന് വിദേശത്തേക്ക് കടന്ന ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി കേരളത്തിൽ എത്തിച്ചിരുന്നു.

ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് പുതിയ തട്ടിപ്പ് കേസിലും പ്രതിയായിരിക്കുന്നത്. കൊച്ചിയിലെ വിവാദമായ കാപ്പ കേസ് പ്രതികളുടെ യോഗം ഏകോപിപ്പിച്ചതും സുഹൈൽ ഷാജഹാൻ ആയിരുന്നു. കെ സുധാകരന്റെ വിശ്വസ്‌തൻ എന്നാണ് ഇയാൾ അറിയപ്പെടുന്നത്.

Most Read| ഐപിഎലിൽ നിന്ന് വിരമിച്ച് എംഎസ് ധോണി; മെന്ററായി പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE