മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മുഖം മറച്ചു ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിപ്പ്. മുഖം തിരിച്ചറിയാനാവാത്തവിധം മറച്ചുവെക്കുന്നവർക്കെതിരെ ഒരുമാസം മുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കാമെന്ന് പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
മുഖംമൂടി, മുഖാവരണം തുടങ്ങിയവ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ മുഖസവിശേഷതകളോ വ്യക്തിത്വമോ മറച്ചുവെക്കാൻ മനഃപൂർവം ശ്രമിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും.
ഒമാൻ ശിക്ഷാനിയമത്തിലെ 295ആം അനുച്ഛാദം പ്രകാരം ഇത്തരം ഘട്ടങ്ങളിൽ മുഖ്യസവിശേഷതകളോ വ്യക്തിത്വമോ മറയ്ക്കാൻ ഉദ്ദേശിച്ചുള്ള മുഖാവരണങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം




































