അടുത്ത ബുധനാഴ്‌ച വീണ്ടും ചർച്ച, പ്രതീക്ഷയെന്ന് വളർമതി; ‘നിരാഹാരം തുടരും’

സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥി, അധ്യാപക അനുപാതം കുറയ്‌ക്കുന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്‌തുവെന്നും നിയമ പ്രശ്‌നങ്ങളാണ് മുന്നിലുള്ളതെന്നും സർക്കാർ അറിയിച്ചുവെന്ന് വളർമതി പറഞ്ഞു.

By Senior Reporter, Malabar News
Valarmathi
വളർമതി

തിരുവനന്തപുരം: സർക്കാരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ലെന്ന് എൽപിഎസ്‌ടി സമരസമിതി നേതാവ് വളർമതി. സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥി, അധ്യാപക അനുപാതം കുറയ്‌ക്കുന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്‌തുവെന്നും നിയമ പ്രശ്‌നങ്ങളാണ് മുന്നിലുള്ളതെന്നും സർക്കാർ അറിയിച്ചുവെന്ന് വളർമതി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഇന്ന് സമരസമിതിയുമായി ചർച്ച നടത്തിയത്. മറ്റു റാങ്ക് ഹോൾഡേഴ്‌സും അവകാശവാദം ഉന്നയിക്കുന്നത് പ്രതിസന്ധിയാകുമെന്നും സർക്കാർ അറിയിച്ചു. റാങ്ക് ലിസ്‌റ്റ് കാലാവധി നീറ്റുന്ന കാര്യം ചർച്ച ചെയ്‌തു. എല്ലാം വിശദമായി പരിശോധിച്ച് അടുത്ത ബുധനാഴ്‌ച വീണ്ടും ചർച്ച നടത്തി അന്തിമ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളർമതി പറഞ്ഞു.

ഈ റാങ്ക് പട്ടികയിൽനിന്ന് ഉള്ളവർക്ക് തരത്തിലുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് പ്രധാന പ്രശ്‌നമെന്ന് മന്ത്രി പറഞ്ഞു. എച്ച്ടിസി നിയമനങ്ങൾ പിഎസ്‌സി പട്ടികയിൽ നിന്നാക്കണമെന്ന ആവശ്യം അംഗീകരിക്കും. അപ്പോൾ തന്നെ ഈ ലിസ്‌റ്റിൽ നിന്നുള്ള കുറേ ആളുകൾക്ക് നിയമനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സമരക്കാർ ഉന്നയിച്ച ആനുപാതം നാല് കാര്യങ്ങളിൽ ഉത്തരവിറക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. അതേസമയം, നിരാഹാരസമരം തുടരുമെന്നും വളർമതി പറഞ്ഞു.

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്‌ക്കണമെന്ന ആവശ്യമാണ് ചർച്ചയിലെ കീറാമുട്ടി. അനുപാതം 1:25 ആക്കണമെന്ന ആവശ്യമാണ് സമരക്കാർ പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിൽ പരിഹാരം കണ്ടെത്താനായി പലതരത്തിലുള്ള പാക്കേജുകൾ സർക്കാർ പരിഗണിക്കുന്നുണ്ട്. അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽ നിന്ന് കുറയ്‌ക്കുന്നത്‌ സർക്കാർ സ്‌കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്.

ഇത്തരത്തിൽ ഇളവ് നൽകിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിൽ നിന്നും അഭിപ്രായം തേടും. ഇളവ് ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രം പരിമിതപ്പെടുത്താനാണ് ആലോചന. 2017ൽ ഹൈസ്‌കൂൾ അധ്യാപകരുടെ അനുപാതം ഒരുവർഷത്തേക്ക് 1:45ൽ നിന്ന് 1:40ലേക്ക് മാറ്റിയിരുന്നു. ഇത്തരം ഇളവുകൾ എൽപിഎസ്‌ടിയിലും നൽകാനാണ് ആലോചന.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE