സംസ്ഥാനത്ത് ഇന്ന് 1099 പേർക്ക് രോഗമുക്തി , 1530 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
ഇവരിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 10 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 159 ആയി. വിദേശത്ത് നിന്നും എത്തിയ 37 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 89 പേർക്കും, 53 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന് (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലന്‍ (80),
ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71),
ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലമാണ് സ്ഥിരീകരിച്ചത്.
പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ :
തിരുവനന്തപുരം – 519
കൊല്ലം – 81
പത്തനംതിട്ട – 44
ഇടുക്കി – 30
ആലപ്പുഴ – 86
കോട്ടയം – 100
എറണാകുളം – 123
തൃശൂർ – 30
പാലക്കാട് – 29
മലപ്പുറം – 221
കോഴിക്കോട് – 118
വയനാട് – 49
കണ്ണൂർ – 52
കാസർഗോഡ് – 48
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 44,415 പേർക്കാണ്, ഇതിൽ 27,795പേർ രോഗമുക്തി നേടി. 15521 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 30123 സാമ്പിളുകൾ പരിശോധനക്കയച്ചു. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,49,385 സാമ്പിളുകള്‍ ശേഖരിച്ചു. ഇതിൽ 2338 പേരുടെ ഫലമാണ് ഇനി വരാനുള്ളത്.
1, 62, 217 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്, ഇതിൽ 13424 പേർ ആശുപത്രികളിലാണ്, ഇന്ന് മാത്രം 1548 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 19 ഹോട്സ്പോട്ടുകൾ പുതുതായി ഉൾപ്പെടുത്തി.