കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന് അറസ്റ്റില്‍. 800ഓളം പേരില്‍ നിന്നായി 150 കോടി രൂപ സമാഹരിച്ച് തിരിച്ചുനല്‍കാതെ തട്ടിപ്പ് നടത്തിയ കേസിലാണ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്.
Related News: ചോദ്യം ചെയ്യല്‍ തുടരുന്നു; എംസി കമറുദ്ദീന് എംഎല്‍എയുടെ അറസ്റ്റ് ഉടന്‍
കമറുദ്ദീനെ ഇന്ന് രാവിലെ 10 മണി മുതല്‍ എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു വരികയായിരുന്നു. നിക്ഷേപ തട്ടിപ്പിന് കമറുദ്ദീന്റെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുണ്ടെന്ന് എ എസ് പി നേരത്തെ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഉദുമയും കാസറഗോഡും ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര് കമറുദ്ദീനെതിരെ പരാതികളുമായി വന്നിരുന്നു.