തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നടന്നുവരുന്ന അധിക്ഷേപങ്ങള്‍ ഇല്ലാതാക്കാന്‍ പോലീസ് നിര്‍ദേശം. സ്ഥാനാര്‍ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദേശം നല്കി.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും
സ്ഥാനാര്‍ഥികളുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ളീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പൊലീസ് ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് ബെഹ്റ ആവശ്യപ്പെട്ടിട്ടുണ്ട്.