കോഴിക്കോട് : സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയിൽ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്തുന്നതിനായുള്ള ഹിതപരിശോധന ഡിസംബര്‍ 30ആം തീയതി നടക്കും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥിരം ജീവനക്കാരുടെ ഇടയിലാണ് ഹിതപരിശോധന നടക്കുക. സംസ്ഥാനത്ത് ആകെ 27,471 സ്ഥിരം ജീവനക്കാരാണുള്ളത്.
ഹിതപരിശോധനയില്‍ 7 പ്രധാന തൊഴിലാളി സംഘടനകളാണ് മൽസരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 1,988 വോട്ടര്‍മാരാണ് ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തുക. ഇവര്‍ക്കായി ജില്ലയില്‍ 6 പോളിംഗ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളിലാണ് ബൂത്തുകള്‍ ഒരുക്കിയിട്ടുള്ളത്.
ഡിസംബര്‍ 30ആം തീയതി രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പോളിംഗ് രേഖപ്പെടുത്താനുള്ള സമയം. ശേഷം ജനുവരി ഒന്നാം തീയതി വോട്ടെണ്ണല്‍ നടക്കും. സംസ്ഥാനത്ത് ആകെ പോൾ ചെയ്യുന്ന വോട്ടുകളില്‍ 15 ശതമാനം ലഭിക്കുന്ന സംഘടനകള്‍ക്കാണ് അംഗീകാരം ലഭിക്കുന്നത്.
Read also : കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ഫ്ളക്സുകള്‍ മലപ്പുറത്തും