കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും

By Staff Reporter, Malabar News
k-sudhakaran poster
Representational Image
Ajwa Travels

മലപ്പുറം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും പ്രത്യക്ഷപ്പെട്ടു. കെ സുധാരകന്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഫ്‌ളക്‌സുകള്‍ മലപ്പുറം ഡിസിസി കാര്യാലയത്തിന് മുന്നിലാണ് സ്‌ഥാപിക്കപെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഇത്തരം പോസ്‌റ്ററുകള്‍ കേരളത്തില്‍ പരക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ ‘കെ സുധാകരനെ വിളിക്കൂ, പ്രവര്‍ത്തകര്‍ക്ക് ആവേശം പകരൂ’ എന്നും ഫ്‌ളക്‌സില്‍ പരാമര്‍ശമുണ്ട്.

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. തൃശൂരില്‍ കെ മുരളീധരനെ പിന്തുണച്ചും കൊല്ലത്ത് ബിന്ദു കൃഷ്‌ണക്ക് എതിരെയും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

അതേസമയം തിരുവനന്തപുരത്ത് കാണപ്പെട്ട പോസ്‌റ്ററുകള്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ഉള്ളവയായിരുന്നു. കൂടാതെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ആസ്‌ഥാനത്തിന് സമീപം രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡണ്ട് ആകണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടും പോസ്‌റ്ററുകള്‍ ഉയര്‍ന്നു. ഇന്ദിരാ ഭവന് മുന്നിലെ പോസ്‌റ്ററുകളില്‍ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്. തിരുവനന്തപുരത്തെ എംഎല്‍എ ക്വാട്ടേഴ്സിന് മുന്‍വശത്തും നേതൃമാറ്റം ആവശ്യപ്പെട്ട് കൂറ്റന്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Malabar News: സമൂഹ മാദ്ധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE