കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8ന് (നാളെ) ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലുമായി സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
യുഡിഎഫ് ഏകപക്ഷീയമായി ഹർത്താൽ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് സംഘടന അഭിപ്രായപ്പെട്ടു. എങ്കിലും കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കടകൾ അടച്ചിട്ട് ഹർത്താലുമായി സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഒവി വർഗീസ് അറിയിച്ചു.
Read also: പീച്ചി ഡാമിന്റെ ഷട്ടർ തുറക്കുന്നു; ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ