കോഴിക്കോട്: പെരുവണ്ണാമൂഴിയിൽ രണ്ട് നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി. സംഭവത്തിൽ പരുത്തിപ്പാറ തടിക്കാട് ജോൺസനെ (52) റിമാൻഡ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നാണ് വനംവകുപ്പ് അധികൃതർ തോക്കും നെയ്യും പിടികൂടിയത്.
പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് തോക്കും നെയ്യും പിടിച്ചെടുത്തത്. വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റോർ റൂമിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു തോക്കും നെയ്യും ഉണ്ടായിരുന്നത്. 10 വർഷം മുൻപ് പെരുമ്പാമ്പിനെ കൊന്ന് ശേഖരിച്ചതാണ് പിടിച്ചെടുത്ത നെയ്യെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read also: സംസ്ഥാനത്ത് ചൂട് ഉയരുന്നു, തൊഴിൽ സമയം ക്രമീകരിക്കണം; മുഖ്യമന്ത്രി