കെസി ജോസഫിനെതിരെ യൂത്ത് കോൺഗ്രസ് പരാതി

By Syndicated , Malabar News
kc joseph
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കെസി ജോസഫ് മൽസരിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് പരാതി നൽകി. ഇരിക്കൂറിൽ നിന്ന് എട്ടുതവണ നിയമസഭയിലെത്തിയ കെസി ജോസഫ് യുവാക്കൾക്കായി വഴി മാറണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

തിരഞ്ഞെടുപ്പിലെ പാർട്ടി സ്‌ഥാനാർഥികളെ തീരുമാനിക്കാനുള്ള നിർണായക സ്‍ക്രീനിംഗ് കമ്മിറ്റി യോഗം ഡെൽഹിയിൽ ചേരാനിരിക്കെയാണ് കെസി ജോസഫിനെതിരെ പരാതി നൽകിയത്. ഇരിക്കൂറിൽ ഇത്തവണ മൽസരിക്കാനില്ലെന്ന് പറഞ്ഞിരുന്നു എങ്കിലും കാഞ്ഞിരപ്പള്ളി സീറ്റിനായി കെസി ജോസഫ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടേതാണ് അന്തിമ തീരുമാനം.

Read also: സ്വർണക്കടത്ത് കേസ്; അഭിഭാഷക കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE