ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. കേന്ദ്രബാങ്കിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് ആർബിഐ പുറത്തിറക്കിയത്.
എസ്ബിഐ ജീവനക്കാർക്ക് കമ്മീഷൻ നൽകിയതുമായി ബന്ധപ്പെട്ട് ആർബിഐ നിർദേശങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പിഴ. നേരത്തെ പിഴ ചുമത്താതിരിക്കുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ആർബിഐ എസ്ബിഐക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ആർബിഐയുടെ നടപടി.
Read also: ദളിത് പെൺകുട്ടിക്ക് നേരെ പീഡനം; മതം മാറാൻ സമ്മർദ്ദം; യുവാവ് അറസ്റ്റിൽ