പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢ സമാപനം.
സമാപന സനദ്ദാന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ സനദ്ദാന പ്രസംഗം നടത്തി.
295 യുവ ഇസ്ലാമിക പണ്ഡിതരെ ‘മൗലവി ഫാളില്‍ ഫൈളി’ ബിരുദം നല്കി സമൂഹത്തിന് സമര്‍പ്പിച്ചു. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദിഖ് അഹമദിനുള്ള ആദരം ഭാര്യാപിതാവ് സികെ അബ്ദുസ്സമദ് സാഹിബ് ഏറ്റുവാങ്ങി. അല്‍ മുനീര്‍ പ്രകാശനം ‘നിര്മ്മാണ് മുഹമ്മദലി ഹാജിക്ക്’ നല്കി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എംടി അബ്ദുല്ല മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്, കോട്ടുമല മോയിതീൻകുട്ടി മുസ്ലിയാർ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്ലിയാർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, അഡ്വ. എം ഉമര്‍ എംഎല്‍എ, പുത്തനഴി മൊയ്തീൻകുട്ടി ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർ സംസാരിച്ചു.
Most Read: മുസാഫർ നഗർ കലാപം; ബിജെപി നേതാക്കൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാൻ അനുമതി






































