തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീ പിടിച്ചു. നോർത്ത് ക്ളിഫിൽ ക്ളഫോട്ടി റിസോർട്ടിന്റെ മുകളിലെ നിലയിലാണ് തീ പിടുത്തമുണ്ടായത്.അപകടത്തിൽ റിസോർട്ടിലെ രണ്ട് എസി റൂമുകൾ പൂർണമായും കത്തി നശിച്ചു.
ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായെന്നാണ് കണക്കുകൂട്ടൽ. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ഷോർട് സർക്യൂട്ട് കാരണമാണ് തീ പിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Also Read: ഏഴ് മാസത്തോളം പരിശ്രമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ മറുപടി