കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ തുടരുന്നു. കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസർഗോഡ് പറക്കളായിയിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ യുവമോർച്ച കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘർഷത്തിൽ സിപിഎം പ്രവർത്തക ഓമനക്കും പരിക്കുണ്ട്. ഇവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Also Read: സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്ത്തകന് മരിച്ചു