ചെന്നൈ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ തമിഴ്നാട്ടിൽ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്നാട് പോലീസിന്റെ പിടിയിലായത്. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്റ്റൽ പൊലീസ് പിടികൂടിയത്.
രണ്ട് പേരേയും കേന്ദ്ര അന്വേഷണ ഏജൻസികളായ ഐബിയും റോയും ചോദ്യം ചെയ്തു വരികയാണ്. അതേസമയം, തമിഴ്നാട്ടിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മുനമ്പത്ത് പരിശോധന കർശനമാക്കി.
Kerala News: കവി മുരുകൻ കാട്ടാക്കടക്ക് വധഭീഷണി