മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 4 മരണം

By Trainee Reporter, Malabar News

നാഗ്‌പൂർ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം. അപകടത്തിൽ 4 പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 2 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 27ഓളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു.

നാഗ്‌പൂരിലെ വാഡി പ്രദേശത്തെ വെൽ ട്രീറ്റ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 ബെഡുകളുള്ള ഒരു ആശുപത്രിയിലാണ് അപകടം നടന്നത്. ഇതിൽ 15 ബെഡുകൾ ഇന്റെൻസീവ് കെയർ യൂണിറ്റുകളായിരുന്നു. രണ്ടാം നിലയിലുള്ള ഐസിയുവിലെ എസി യൂണിറ്റിൽ നിന്നാണ് തീപിടുത്തമുണ്ടായത്. തീ മറ്റു നിലകളിലേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചു.

Read also: ബാലുശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE