കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനന നീക്കത്തിനെതിരെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ പേരിൽ പോസ്റ്ററുകൾ. സിപിഐ-മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ബെല്ലാരി റെഡ്ഢിയെ ചക്കിട്ടപ്പാറയിലെത്തിച്ചത് സിപിഎമ്മാണെന്നാണ് വിമർശനം. മോദി-പിണറായി കൂട്ടുകെട്ടാണ് ഖനനത്തിന് പിന്നിലെന്നും പോസ്റ്ററിൽ ആരോപണമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Also: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; വയനാട്ടിൽ യെല്ലോ അലർട്ട്