കോഴിക്കോട് റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം

By Trainee Reporter, Malabar News
fire broke out at the Reliance Trends showroom in Kozhikode
Representational Image
Ajwa Travels

കോഴിക്കോട്: നടുവത്തട്ടുള്ള റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്‌ഥാപനത്തിലെ ജീവനക്കാരാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള സേനയുടെ മൂന്ന് യൂണിറ്റും ബീച്ചിൽ നിന്നുള്ള ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്കിലും കെട്ടിടത്തിലെ ഒരു നിലയിൽ ഇപ്പോഴും തീ ആളിക്കത്തുകയാണെന്നാണ് വിവരം.

തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീ ആദ്യം കണ്ടത്. അമിതമായ പുക മൂലം ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ പിന്നിൽ കെട്ടിടം കുറച്ചു പൊളിച്ചുമാറ്റിയാണ് അഗ്‌നിരക്ഷാ സേന ഉള്ളിലേക്ക് കടന്നത്. മൂന്നാമത്തെ നിലയിലാണ് തീ ആളിപടർന്നത്. സ്‌ഥാപനത്തിലുണ്ടായിരുന്ന വസ്‌ത്രങ്ങൾ ഭൂരിഭാഗവും കത്തിപ്പോയി. അതേസമയം, പുക ഉയരുന്നത് കണ്ടതോടെ ജീവനക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായിട്ടില്ല.

Most Read| അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE