സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിൽ; ചവിട്ടിതെന്നി വീണ് വയോധികൻ മരിച്ചു

By Web Desk, Malabar News
Representational Image
Ajwa Travels

കൊച്ചി: എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ് ഒരാള്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പിഎ ജോര്‍ജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോർജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്. ഈ മാലിന്യത്തില്‍ ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോര്‍ജിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവ സ്‌ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഈ പ്രദേശങ്ങളില്‍ സ്‌ഥിരമായി ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളാറുണ്ട്. കക്കൂസ് മാലിന്യമുള്‍പ്പെടെ റോഡരികില്‍ തള്ളുന്നതിനെതിരേ നാട്ടുകാര്‍ നിരവധി തവണ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

Entertainment News: ഫോട്ടോഷൂട്ടിന് ഇടയിലെ രസകരമായ വീഡിയോ പങ്കുവെച്ച് ‘ജാൻ.എ.മൻ’ ടീം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE