ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

By News Desk, Malabar News
goonda attack-kozhikode
Ajwa Travels

പാലക്കാട്: ജില്ലയിലെ ഒലവക്കോടിന് സമീപം യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം.

ക്ഷേത്രത്തിലെ ഉൽസവം കഴിഞ്ഞ് മടങ്ങിയവർ ബാറിന് സമീപം നിർത്തിയിട്ട ബൈക്ക് കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് റഫീഖിനെ പിടികൂടിയത്. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്‌ഥലത്തെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്രമിച്ചതായി കരുതുന്ന ആലത്തൂർ, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെ നോർത്ത് പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Most Read: അടങ്ങാത്ത ക്രൂരത; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE