നടൻ റിസബാവ അത്യാസന്ന നിലയിൽ

By Staff Reporter, Malabar News
rizabawa-actor
Ajwa Travels

കൊച്ചി: പ്രമുഖ നടൻ റിസബാവ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ അത്യാസന്ന നിലയിൽ. കൊച്ചി ആസ്‌റ്റർ മെഡിസിറ്റിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്. ഗുരുതരാവസ്‌ഥയിൽ തുടരുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിടിച്ചു നിർത്തിയിരിക്കുന്നത്.

ഗുരുതര സാമ്പത്തിക ബാധ്യതകളിൽ പെട്ടുഴലുന്ന അദ്ദേഹത്തിനും കുടുംബത്തിനും ചികിൽസാചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്. സിനിമ ലോകത്തുനിന്നുള്ള സഹായവും പ്രതീക്ഷിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബമിപ്പോൾ.

ഏഴ് ലക്ഷത്തോളം രൂപയാണ് ഇനിയും ആശുപത്രിയിൽ അടയ്‌ക്കാനുള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി വാടകവീട്ടിൽ ആയിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്.

Read Also: ‘നിര്‍ഭാഗ്യകരം’; പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിൽ മന്ത്രി പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE