ന്യൂ ഡെല്‍ഹി: ബാബറി മസ്ജിദ് കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ സ്വാഗതം ചെയ്ത് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും. പൂര്‍ണമനസോടെ വിധിയെ സ്വാഗതം ചെയ്യുന്നു എന്നും ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷത്തിന്റെ നിമിഷങ്ങളാണെന്നും എല്‍.കെ അദ്വാനി പറഞ്ഞു.
ചരിത്ര വിധിയാണിത് എന്നാണ് മുരളി മനോഹര്‍ ജോഷി പ്രതികരിച്ചത്. ഡിസംബര്‍ ആറിന് ബാബറിയില്‍ നടന്ന സംഭവത്തിന് പിന്നില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും ആകസ്മികമായിട്ടാണ് എല്ലാം സംഭവിച്ചതെന്ന് ഈ വിധി തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതില്‍ എല്ലാവരും ആവേശഭരിതരാണെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു.
എല്‍ കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും പിന്നാലെ കോടതി വിധി സ്വാഗതം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രംഗത്ത് എത്തിയിരുന്നു. വൈകിയാണെങ്കിലും നീതി വിജയിക്കുമെന്നാണ് രാജ്നാഥ് സിംഗ് പ്രതികരിച്ചത്.
Read also: നീതി നിഷേധമെന്ന് സീതാറാം യെച്ചൂരി