മാനേജ്മെന്റിന്റെ പ്രതികൂല നടപടികൾ; മുണ്ടേരി വിത്ത് തോട്ടത്തിൽ തൊഴിലാളി യൂണിയൻ സമരത്തിലേക്ക്

By News Desk, Malabar News
Adverse actions of management; Trade union strike at Munderi seed plantation
Representational Image
Ajwa Travels

നിലമ്പൂർ: സ്വകാര്യ സ്‌ഥാപനങ്ങളെ സഹായിക്കുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെ മുണ്ടേരി സംസ്‌ഥാന വിത്ത് കൃഷിത്തോട്ടത്തിൽ സംയുക്‌ത തൊഴിലാളി യൂണിയൻ സമരത്തിലേക്ക്. വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയൻ ഡെപ്യൂട്ടി ഡയറക്‌ടർക്ക് നോട്ടീസ് നൽകി.

ഫാമിന്റെ പ്രതികൂല സാഹചര്യങ്ങൾ മുൻ നിർത്തി സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ തീറെഴുതി കൊടുക്കുന്ന മാനേജ്മെന്റിന്റെയും മേലുദ്യോഗസ്‌ഥരുടെയും ഗൂഢാലോചന അവസാനിപ്പിക്കുക, തൊഴിലാളികളുടെ രാത്രികാല കാവൽ ജോലി പഴയ രീതിയിലേക്ക് പുനഃസ്‌ഥാപിക്കുക, ഫാമിന്റെ സുഗമമായ പ്രവർത്തനങ്ങൾ നശിപ്പിക്കുന്ന തരത്തിലുള്ള മേലുദ്യോഗസ്‌ഥരുടെ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസിലൂടെ യൂണിയൻ ഉന്നയിച്ചിരിക്കുന്നത്.

Also Read: കെഎസ്എഫ്ഇ റെയ്‌ഡ്; സിപിഐഎം നേതൃത്വം ചര്‍ച്ച ചെയ്യും

വന്യമൃഗ ശല്യം രൂക്ഷമായ സമയത്ത് തോട്ടത്തിലെ രാത്രികാല കാവലിന് ഒരു ബ്ളോക്കിൽ ഒരാളെ മാത്രം നിയമിച്ച് ഡെപ്യൂട്ടി ഡയറക്‌ടർ ഉത്തരവിറക്കിയിരുന്നു. ഡയറക്‌ടറുടെ ഈ നടപടി സ്വകാര്യ സ്‌ഥാപനങ്ങൾക്ക് ഒത്താശ ചെയ്യാൻ വേണ്ടിയാണെന്നാണ് യൂണിയൻ ആരോപിക്കുന്നത്. തൊഴിലാളികളുടെ വിശ്രമ സ്‌ഥലങ്ങൾ ആന നശിപ്പിക്കുന്നുണ്ടെന്നും പണിയായുധങ്ങൾ നഷ്‌ടപ്പെടുന്നുണ്ടെന്നും നോട്ടീസിൽ പറയുന്നു. അതിനാൽ മാനേജ്മെന്റിന്റെ ഇത്തരം നടപടികൾ പുനഃപരിശോധിക്കണമെന്നും തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും തൊഴിലാളികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE