യാങ്കൂൺ : ജനാധിപത്യ പ്രക്ഷോഭകർക്ക് നേരെ മ്യാൻമറിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 9 പേർ കൂടി കൊല്ലപ്പെട്ടു. മധ്യ മ്യാൻമറിലെ ഓങ്ബൻ പട്ടണത്തിലും, വടക്കു കിഴക്കൻ ലോയ്‌കോ പട്ടണത്തിലും നടന്ന വെടിവെപ്പിലാണ് 9 പേർ കൊല്ലപ്പെട്ടത്. യാങ്കൂണിൽ വെടിവെപ്പ് ഉണ്ടായെങ്കിലും ആരും മരിച്ചതായി ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല. മധ്യ മ്യാൻമറിലെ ഓങ്ബൻ പട്ടണത്തിൽ റോഡിൽ വച്ചിരുന്ന തടസങ്ങൾ നീക്കാൻ ചെന്ന സുരക്ഷാസേനയെ പ്രക്ഷോഭകർ തടഞ്ഞപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. ഇതേ തുടർന്ന് 7 പേർ സംഭവസ്‌ഥലത്തും, ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
തുടർന്ന് വടക്കു കിഴക്കൻ ലോയ്‌കോ പട്ടണത്തിൽ പ്രക്ഷോഭകർക്കു നേരെ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ മാസം മുതൽ ഇവിടെ നടക്കുന്ന പ്രക്ഷോഭത്തിൽ മരിച്ച ആകെ ആളുകളുടെ എണ്ണം 233 ആയി ഉയർന്നു. പ്രക്ഷോഭകർക്കെതിരെ നടക്കുന്ന അക്രമണങ്ങളെ തുടർന്ന് പട്ടാള അട്ടിമറിക്കെതിരെ ആദ്യമായി അയൽരാജ്യമായ ഇൻഡോനേഷ്യ വിമർശനം ഉന്നയിച്ചു. ആസിയാൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല എന്ന ധാരണ തെറ്റിച്ച് ഇതാദ്യമായാണ് ഇൻഡോനേഷ്യ വിമർശനം ഉന്നയിച്ചത്.
പ്രക്ഷോഭകർക്കു നേരെയുള്ള കടുത്ത നടപടി അവസാനിപ്പിക്കണം എന്നാണ് ഇൻഡോനേഷ്യ പ്രസിഡണ്ട് ജോക്കോ വിഡോഡോ മ്യാൻമറിലെ പട്ടാളഭരണകൂടത്തോട് ആവശ്യപ്പെട്ടത്. ഒപ്പം തന്നെ മ്യാൻമറിലെ ദുരവസ്‌ഥയിൽ സിംഗപ്പൂർ പ്രതിരോധ മന്ത്രാലയവും തങ്ങളുടെ ദുഃഖം അറിയിച്ചു.
Read also : മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു