അഗ്‌നിപഥ്‌; പ്രതിഷേധം ആളുന്നു, പ്രായപരിധി ഉയർത്തി സർക്കാർ

By News Desk, Malabar News
agneepath government has raised the age limit
Representational Image
Ajwa Travels

ന്യൂഡെൽഹി: സായുധസേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്‌നിപഥ്‌ പദ്ധതിയിൽ വിട്ടുവീഴ്‌ച നൽകി കേന്ദ്രസർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്തും. ഒറ്റത്തവണത്തേക്ക് മാത്രമാണ് ഇളവ്. പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‍മെന്റ് നടക്കാത്തതും പരിഗണിച്ചു.

അതേസമയം, അഗ്‌നിപഥിനെതിരായ പ്രതിഷേധം രാജ്യത്ത് കൂടുതൽ രൂക്ഷമാവുകയാണ്. സംഘർഷത്തെ തുടർന്ന് ഹരിയാനയിലെ ഫരിദാബാദിൽ നിരോധനം പ്രഖ്യാപിച്ചു. പൽവലിൽ മൊബൈൽ ഇന്റർനെറ്റ്, എസ്‌എംഎസ്‌ സേവനങ്ങൾ എന്നിവക്ക് 24 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

പ്രതിഷേധകർ പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ബിഹാർ, യുപി, ഹരിയാന, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ സംഘർഷാവസ്‌ഥ തുടരുകയാണ്. 34 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ സമയം തെറ്റി വൈകി ഓടുകയാണ്. പദ്ധതി പിൻവലിക്കണമെന്ന് കോൺഗ്രസ്, ആർജെഡി, ഇടതുപാർട്ടികൾ തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പുനഃപരിശോധിക്കണമെന്ന് പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങും ബിജെപി സഖ്യകക്ഷിയായ ജെഡിയു നേതാവ് ഉപേന്ദ്ര കുശ്‌വാഹയും ആവശ്യപ്പെട്ടു. എന്നാൽ, പദ്ധതി മൂലം സേനയിലെ തൊഴിലവസരങ്ങൾ മൂന്ന് മടങ്ങ് വർധിക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE