റിയാദ്: എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചു. റിയാദിലെ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണിത്. നിലവിൽ ദമാം, ജിദ്ദ വഴിയോ ഇതര രാജ്യങ്ങൾ വഴിയോ കണക്ഷൻ വിമാനങ്ങളിലാണ് റിയാദിലുള്ളവർ യാത്ര ചെയ്‌തിരുന്നത്.
തുടക്കത്തിൽ ആഴ്‌ചയിൽ രണ്ട് സർവീസാണ് (തിങ്കൾ) ഉണ്ടാവുക. യാത്രക്കാരുടെ വർധന അനുസരിച്ച് കൂടുതൽ ദിവസങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് തീരുമാനം. മലയാളികൾക്ക് പുറമെ തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ ഉള്ളവർക്കും ഈ സേവനം ഗുണം ചെയ്യും.
സമയക്രമം/ റിയാദിലേക്ക്
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത് തിങ്കൾ വൈകിട്ട് 7.55ന്. റിയാദിൽ എത്തുന്നത് രാത്രി 10.40ന്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ