തേഞ്ഞിപ്പലം: വായുമലിനീകരണത്തിന് എതിരെ സന്ദേശ പ്രചാരണവുമായി സൈക്കിളിൽ കേരള പര്യടനം നടത്തി യുവാക്കൾ. ആരോഗ്യ ജീവിതത്തിലേക്ക് മടങ്ങാനുള്ള സന്ദേശവുമായി കൊണ്ടോട്ടി പെഡലൈസ് സൈക്കിൾ ക്ളബ് അംഗങ്ങളായ വിപി അഹമ്മദ്, മുബഷിർ (പുത്തൂർ പളിക്കൽ വിപിഎ എംഎം എച്എസ്എസ് അധ്യാപകൻ), സികെ നഷാദ് അഷ്‌റഫ് (പുളിക്കൽ ബ്ളോസം കോളേജ് വിദ്യാർഥി), എംപി ഷാനിദ് (പുത്തൂർ പള്ളിക്കൽ എഎം യുപി സ്‌കൂൾ അധ്യാപകൻ), ത്വയ്യൂബ് ബിൻ ഫൈസൽ (കോഴിക്കോട് വിമാനത്താവളം ഐടി ഉദ്യോഗസ്‌ഥൻ), പികെ ബാസിൽ (പ്രവാസി, കിഴിശ്ശേരി സ്വദേശി) എന്നിവരാണ് സൈക്കിൾ യാത്ര നടത്തുന്നത്.
Also Read: അതിരപ്പിള്ളി വീണ്ടും സജീവമാകുന്നു; സഞ്ചാരികള്‍ എത്തിത്തുടങ്ങി
സംഘത്തിന്റെ സൈക്കിൾ കേരള പര്യടനം 300 കിലോമീറ്റർ പിന്നിട്ട് മലപ്പുറത്തെത്തി. നവംബർ 27ന് കാസർഗോഡ് നിന്ന് പുറപ്പെട്ട സംഘം 4 ജില്ലകൾ പിന്നിട്ട് ഇന്നലെ ഉച്ചയോടെയാണ് ദേശീയ പാത വഴി ജില്ലയിൽ പ്രവേശിച്ചത്. ഡിസംബർ 5ന് കന്യാകുമാരിയിൽ എത്തും വിധമാണ് യാത്ര.