വായു മലിനീകരണം; നാല് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന

By Web Desk, Malabar News
MALABARNEWS-air-pollution-delhi
Representational Image
Ajwa Travels

ഡെൽഹി: വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന. ഡെൽഹിയോട് ചേർന്നുള്ള ഗുരുഗ്രാം, സോനിപത്, ഫരീദാബാദ്, ജജ്‌ജാർ ജില്ലകളിലെ എല്ലാ സ്‌കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ ഉത്തരവിട്ടതായി ഇൻഫർമേഷൻ, പബ്ളിക് റിലേഷൻസ് ആൻഡ് ലാംഗ്വേജ് ഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു.

ഇതോടൊപ്പം, നിർമ്മാണ പ്രവർത്തനങ്ങൾക്കും ജനറേറ്റർ സെറ്റുകളുടെ ഉപയോഗത്തിനും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൂർണമായ നിരോധനം ഉണ്ടായിരിക്കും. പ്ളംബിംഗ് ജോലികൾ, ഇന്റീരിയർ ഡെക്കറേഷൻ, ഇലക്‌ട്രിക്കൽ വർക്ക്, ആശാരിപ്പണി പോലുള്ള മലിനീകരണം ഉണ്ടാക്കാത്ത പ്രവർത്തനങ്ങൾ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Also Read: ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ റെയ്‌ഡ്‌; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE