തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു

By Web Desk, Malabar News
Air Pollution Increased In Delhi After Diwali Celebration
Ajwa Travels

ഡെൽഹി: തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 382ൽ എത്തി. അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡെൽഹിയിൽ വായു മലിനീകരണ തോത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു.

ഛഠ് പൂജക്ക് മുന്നോടിയായി യമുന നദിയിലെ വിഷപ്പത ബോട്ടുകൾ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്. ഡെൽഹിയുടെ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച ഡെൽഹിയില്‍ വായു മലിനീകരണത്തിന്റെ തോത് 334 ആയിരുന്നു. അതാണിപ്പോള്‍ 382 ആയി ഉയര്‍ന്നിരിക്കുന്നത്.

ഈ വർഷം ആദ്യമായാണ് രാജ്യതലസ്‌ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300 കടക്കുന്നത്. ഇനിയും കൂടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വാഹനങ്ങളിൽ നിന്നുള്ള പുകയും വൈക്കോൽ കത്തിക്കുന്നതുമാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണം. കൊയ്ത്തു കഴിഞ്ഞ ശേഷം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് കൊണ്ടാണ് ഇത്രയധികം മലിനീകരണം ഉണ്ടാവുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Also Read: പൊതുമരാമത്ത് റസ്‌റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന് മികച്ച പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE