സുകുമാരൻ നായർക്കെതിരെ എകെ ബാലൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി 

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: തിരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം എടുത്തിട്ട സുകുമാരൻ നായരുടെ നടപടി നിയമ വിരുദ്ധമാണെന്ന് എകെ ബാലൻ. വിശ്വാസി- അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന സുകുമാരൻ നായരുടെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. അതിനാൽ സുകുമാരൻ നായർക്കെതിരെ നടപടി ആവശ്യപ്പെട്ട് താൻ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു.

സുകുമാരൻ നായർ രാഷ്‌ട്രീയം പറയുന്നതിൽ ഒരു തെറ്റുമില്ല. ബിജെപി അല്ലെങ്കിൽ കോൺഗ്രസ് എന്ന് പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിക്കട്ടെ. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പെന്നും ഈ സർക്കാരിന് തുടർ ഭരണം പാടില്ല എന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്‌താവന തീർത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല. കോൺഗ്രസ് കുപ്പി പോലെ പൊട്ടിത്തെറിക്കും. ഇ ശ്രീധരൻ പാലക്കാട്ടേക്ക് മൽസരിക്കാൻ വന്നത് കോൺഗ്രസ് വോട്ടു കൊടുക്കുമെന്ന് ഉറപ്പ് കിട്ടിയതിനാലാണ്. മഞ്ചേശ്വരം തോൽക്കും എന്ന ഉറപ്പ് മുല്ലപ്പള്ളി കൊടുത്തു കഴിഞ്ഞു.

യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത രാഷ്‌ട്രീയക്കാരനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Also Read: പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; വെല്ലുവിളിയുമായി കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE