ബിഎസ്‌പിയുമായോ ബിജെപിയുമായോ സഖ്യത്തിനില്ല; അഖിലേഷ് യാദവ്

By Syndicated , Malabar News
Akhilesh_Yadav_Malabar news
Ajwa Travels

ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയുമായും സഖ്യമില്ലെന്ന് വ്യക്‌തമാക്കി സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പാര്‍ട്ടി സമ്മേളനത്തില്‍ വച്ചാണ് അഖിലേഷിന്റെ പരാമര്‍ശം. അതേസമയം പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു.

ബിഎസ്‌പിയുമായോ, കോണ്‍ഗ്രസുമായോ യാതൊരു തരത്തിലും തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നും തന്റെ അമ്മാവന്‍ കൂടിയായ ശിവപാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടിയുമായി യോജിച്ചു പോകുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.

‘ജസ്വന്ത് നഗര്‍ അദ്ദേഹത്തിന്റെ (ശിവ്പാല്‍ യാദവ്) സീറ്റാണ്. ഞങ്ങള്‍ ആ സീറ്റ് അദ്ദേഹത്തിനായി ഒഴിച്ചിട്ടിരിക്കുകയാണ്. വരും നാളുകളില്‍ ആ പാര്‍ട്ടിയില്‍ നിന്ന് ഒരു കാബിനറ്റ് മന്ത്രിയെ ഞങ്ങള്‍ തിരഞ്ഞെടുക്കും’- അഖിലേഷ് പറഞ്ഞു.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വഞ്ചനയാണ് കണ്ടതെന്നും മഹാസഖ്യത്തെ പരാജയപ്പെടുത്താന്‍ അവര്‍ എല്ലാ ചതിപ്രയോഗങ്ങളും നടത്തിയെന്നും അഖിലേഷ് ആരോപിച്ചു. 2022 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Read also: ട്വിറ്റര്‍ ഹിന്ദുഫോബിക് മാദ്ധ്യമം; കങ്കണ റണൗട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE