എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുന്നു; കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിനുകൾ

By News Desk, Malabar News
All train services resume; Special trains from Kerala
Representational Image
Ajwa Travels

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുമെന്ന് റെയിൽവേ അതോറിറ്റി. കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യത അനുസരിച്ചായിരിക്കും സർവീസ് ആരംഭിക്കുക. വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്‌മസ്‌, ന്യൂ ഇയർ എന്നിവയോടനുബന്ധിച്ച് നിരവധി ആളുകൾ വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കാൻ സാധ്യത ഉള്ളതിനാലാണ് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.

യാത്രാത്തിരക്കിന് അനുസരിച്ചാണ് കൂടുതൽ സർവീസുകൾ അനുവദിക്കുക. നിലവിൽ സർവീസ് നടത്തുന്ന തീവണ്ടികളിൽ ശരാശരി 50 ശതമാനം യാത്രക്കാർ മാത്രമേയുള്ളൂ. എങ്കിലും ഉൽസവ സീസൺ ആയതിനാൽ കൂടുതൽ തീവണ്ടി സർവീസുകൾ അനുവദിക്കുമെന്ന് റെയിൽവേ ഓപ്പറേഷൻ വിഭാഗം അറിയിച്ചു. അതേസമയം, കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാനാണ് ദക്ഷിണ റെയിൽവേയുടെ ലക്ഷ്യം. ലോക്ക് ഡൗണിന് മുമ്പ് ഓടിയിരുന്ന തീവണ്ടികൾ ഘട്ടം ഘട്ടമായി സർവീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

കൂടാതെ, അടുത്ത ഘട്ടത്തിൽ പ്രത്യേക തീവണ്ടികൾ അനുവദിക്കുമ്പോൾ കേരളത്തിന് പത്തെണ്ണമെങ്കിലും ലഭിക്കും. കൂടുതലും ബീഹാർ, ബംഗാൾ മേഖലകളിലേക്കാണ്. ഉൽസവ കാലം കഴിഞ്ഞാലും ഇവയിൽ ചിലത് തുടർന്നേക്കും. പുതിയ തീവണ്ടികളിൽ പാഴ്‌സൽ സൗകര്യവും ഉണ്ടായിരിക്കും. മംഗലാപുരത്ത് നിന്ന് തിങ്കളാഴ്‌ചകളിൽ സാന്ദ്രഗച്ചി, ഹൗറ, ഗുവാഹത്തി, ഡിബ്രുഗഡ്‌ എന്നിവയിൽ ഏതെങ്കിലും ഒരു സ്‌റ്റേഷനിലേക്ക് ഒക്‌ടോബർ 19 മുതൽ 17 വരെ സർവീസ് നടത്തണം എന്നാണ് ദക്ഷിണ റെയിൽവേ ആവശ്യപ്പെടുന്നത്. കൊച്ചുവേളിയിൽ നിന്ന് സർവീസ് അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്.

Also Read: എ പി അബ്‌ദുള്ളകുട്ടിയുടെ കാറില്‍ ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE