സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് ബാധ

By Staff Reporter, Malabar News
Zika-Virus-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ 16കാരിക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്‌ഥിരീകരിച്ചത്. ഇതോടെ ഇന്ന് 4 പേര്‍ക്കാണ് സംസ്‌ഥാനത്ത് സിക സ്‌ഥിരീകരിച്ചത്. പൂന്തുറ സ്വദേശി (35), ശാസ്‌തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ(38) എന്നിവര്‍ക്കാണ് ഇന്ന് സിക വൈറസ് സ്‌ഥിരീകരിച്ചത്.

സംസ്‌ഥാനത്ത് ആകെ 23 പേര്‍ക്കാണ് ഇതുവരെ സിക വൈറസ് ബാധിച്ചതായി റിപ്പോർട് ചെയ്‌തത്‌. വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. മഴക്കാലത്ത് കൊതുക് വളരാന്‍ സാധ്യത കൂടുതലാണ്. വീടുകളും സ്‌ഥാപനങ്ങളും കൊതുക് മുക്‌തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം.

Most Read: ഇടമലക്കുടിയിലെ കോവിഡ് സ്‌ഥിരീകരണം; പ്രതികരണവുമായി ഡീൻ കുര്യാക്കോസും സുജിത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE