ഏഷ്യ കപ്പ് വനിതാ ഹോക്കി; ജയിച്ചുകയറി ഇന്ത്യ

By News Bureau, Malabar News
Ajwa Travels

ഒമാൻ: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ഒമാനിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ളക്‌സിൽ നടന്ന ഉൽഘാടന മൽസരത്തിൽ മലേഷ്യയെ തകർത്താണ് ഇന്ത്യ ജയിച്ചുകയറിയത്. എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം.

മൽസരത്തിൽ ഉടനീളം സമ്പൂർണ ആധ്യപത്യം ഇന്ത്യൻ വനിതകൾക്ക് തന്നെയായിരുന്നു. ഒന്നും നാലും കോർട്ടറുകളിൽ മൂന്നു ഗോൾ വീതവും രണ്ടാം കോർട്ടറിൽ ഒരു ഗോളും നാലാം കോർട്ടറിൽ രണ്ടു ഗോളും ആണ് ഇന്ത്യ നേടിയത്.

ആദ്യ വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമതായി. ജപ്പാനാണ് രണ്ടാമത്. ഞായറാഴ്‌ച നടക്കുന്ന രണ്ടാം മൽസരത്തിൽ ജപ്പാൻ തന്നെയാണ് ഇന്ത്യയുടെ എതിരാളി. ഈ മൽസരത്തിൽ വിജയിക്കാനായാൽ ഇന്ത്യയ്‌ക്ക് സെമി ഉറപ്പിക്കാം. തിങ്കളാഴ്‌ച സിങ്കപ്പൂരിനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരം.

Most Read: 35 യുട്യൂബ് ചാനലുകൾക്ക് എതിരെ കേന്ദ്രം; രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതായി ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE